വിഷ പാമ്പുകള്‍ നാട്ടിലേക്ക് ഇറങ്ങുന്നു: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത വേണം

കൊടിയ വിഷമുള്ള പാമ്പുകളും ഇന്ത്യയില്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തുമെന്നും ഇതിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

By Harithakeralam
2025-09-05

വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം കേരളമടക്കം പല സംസ്ഥാനങ്ങളിലും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ആന, കാട്ടുപന്നി, കുരങ്ങ്, മയില്‍ തുടങ്ങിയ ജീവികളുടെ ശല്യം കാരണം നിരവധി പേര്‍ക്കാണ് ജീവനും ജീവിത മാര്‍ഗവും നഷ്ടമായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും വന നശീകരണവുമെല്ലാം ഇതിനു കാരണമാണ്. ഇതിനൊപ്പം കൊടിയ വിഷമുള്ള പാമ്പുകളും ഇന്ത്യയില്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തുമെന്നും ഇതിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മൂര്‍ഖന്‍, വള്ളിക്കെട്ടന്‍, ചേനത്തണ്ടന്‍, ചുരുട്ടുമണ്ഡലി എന്നീ കൊടും വിഷമുള്ള പാമ്പുകളാണ് ജനവാസകേന്ദ്രങ്ങളിലേക്ക് കൂടുതലായി എത്താന്‍ സാധ്യതയുള്ളത്.

ലോകത്ത് പാമ്പ് കടിയേറ്റ് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരോ വര്‍ഷവും 50,000  മുതല്‍ 60,000 പേര്‍ നമ്മുടെ രാജ്യത്ത് പാമ്പ് കടിയേറ്റു മരിക്കുന്നു. കേരളം, ആന്ധ്രപ്രദേശ്, പശ്ചിബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇതില്‍ ഭൂരിഭാഗവും പേരും. ഈ സംസ്ഥാനങ്ങള്‍ തന്നെയാണ് വിഷപ്പാമ്പുകളുടെ ഭീഷണിക്കെതിരേ കരുതി ഇരിക്കേണ്ടത്. plos neglected tropical diseases പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കാലാവസ്ഥ വ്യതിയാനം തന്നെയാണ് ഇവിടെയും വില്ലന്‍. ആവാസ വ്യവസ്ഥ നഷ്ടമാകുന്ന പാമ്പുകള്‍ നാട്ടിലേക്ക് ഇറങ്ങുകയാണ്. മനുഷ്യവാസമുള്ള മേഖലകളില്‍ വരാന്‍ ഇഷ്ടപ്പെടാത്ത രാജവെമ്പാലയെ ഇപ്പോള്‍ നഗരങ്ങളില്‍ നിന്നും പോലും കണ്ടെത്തുന്നുണ്ട്. പാമ്പുകളുടെ കൃത്യമായ കണക്ക് ശേഖരിക്കാന്‍ കഴിയാത്തതും വെല്ലുവിളി ഉയര്‍ത്തുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുക പലപ്പോഴും പ്രായോഗികമല്ല.  

നഗരവത്കരണവും ഭൂമിയുടെ വിനിയോഗവും വരും കാലങ്ങളിലും തുടരുമെന്നതിനാല്‍ വലിയ ഭീഷണിയാണ് പാമ്പുകള്‍ ഉയര്‍ത്തുക. ഇതിനെ നേരിടാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണെന്നും പഠനത്തില്‍ നിര്‍ദേശമുണ്ട്. പ്രതിരോധ മരുന്നുകളുമായി ആശുപത്രികളും സജ്ജമായിരിക്കണം. കൂടുതല്‍ ആശുപത്രികളില്‍ ആന്റി വനം ലഭ്യമാക്കണം.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs