നല്ല പോലെ വളങ്ങളും കീടനാശിനി പ്രയോഗവും നടത്തിയാല്‍ മാത്രമേ ഇവയെ പ്രതിരോധിച്ചു നല്ല വിളവ് നേടാനാകൂ.
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര് ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ് കേരളം. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ കവുങ്ങിനെയും ഈ കാലാവസ്ഥയില്‍ ആക്രമിക്കുന്നുണ്ട്. നല്ല പോലെ വളങ്ങളും കീടനാശിനി പ്രയോഗവും നടത്തിയാല്‍ മാത്രമേ ഇവയെ പ്രതിരോധിച്ചു നല്ല വിളവ് നേടാനാകൂ.
തുലാവര്‍ഷത്തിനു മുന്‍പ് തെങ്ങിന് തോട്ടംകിളയ്ക്കുകയോ, ഉഴുകയോ ചെയ്യുകയാണെങ്കില്‍ കളകളേയും വേരുതീനിപ്പുഴുക്കളേയും നിയന്ത്രിക്കാം. തുലാമഴയില്‍ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും വായുസഞ്ചാരം വര്ദ്ധിക്കുന്നതിനുമിതു നല്ലതാണ്. മണ്ണില്‍ നനവുള്ളതുകൊണ്ട് രണ്ടാംഗഡു രാസവളം ഇപ്പോള്‍ ചേര്‍ക്കാം. പലകര്‍ഷകരും ഒറ്റത്തവണ മാത്രമെ വളം ചേര്ത്തുകാണുന്നുള്ളൂ. എന്നാല്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും തെങ്ങിന് വളംചെയ്തിരിക്കണം. നനയ്ക്കാന്‍ സൗകര്യമുള്ള തെങ്ങിന് തോപ്പുകളില്‍ മൂന്ന് നാല് തവണകളിലായി വളം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
തെങ്ങില്‍ ചെമ്പന്‍ ചെല്ലിയുടെ ഉപദ്രവം കൂടുതലായി കണ്ടു വരുന്നു. തെങ്ങിന് തടിയില്‍ ദ്വാരങ്ങളും അതിലൂടെ തവിട്ടു നിറത്തിലുള്ള ദ്രാവകവും ചെല്ലി ചവച്ച നാരുകളും ചണ്ടിയും മറ്റും പുറത്തേയ്ക്ക് വരുന്നത് കണ്ടാല്‍ ശ്രദ്ധിക്കണം. ഓലയുടെ കടഭാഗം നെടുകെ പിളരുക, നടുനാമ്പ് വാടിപ്പോവുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. തെങ്ങില്‍ ഏതെങ്കിലും വിധത്തില്‍ മുറിവുണ്ടാകുന്നത് തടയണം. ആക്രമണമുള്ള തെങ്ങിന്റെ ദ്വാരങ്ങള്‍ കണ്ടു പിടിച്ച് ഏറ്റവും മുകളിലത്തെ ദ്വാരമൊഴികെ ബാക്കിയെല്ലാം അടച്ച ശേഷം മുകളിലെ ദ്വാരത്തില്‍ കൂടി ചോര്പ്പുപയോഗിച്ച് ഇമിഡാക്ലോപ്രിഡ് 1 മില്ലി 1ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ചു കൊടുക്കണം.
കഴിഞ്ഞ മാസംവളം നല്‍കാത്ത കമുകള്ക്ക് ഈ മാസം ഒന്നാം ഗഡു രാസവളം ചേര്‍ക്കാം. കാലവര്‍ഷം അവസാനിക്കുന്നതോടെ കിളച്ചോ കൊത്തിയോ തോട്ടത്തിലെ മണ്ണ് ഇളക്കണം. മണല്‍ പ്രദേശങ്ങളില്‍ ഈ കിളക്കല്‍ കൊണ്ടു വേരുതീനിപ്പുഴുക്കള്‍ പുറത്തുവരികയും കാക്കകള്‍ കൊത്തി അവയെ നിയന്ത്രിക്കുകയും ചെയ്യും. ചാലുകള്‍ വൃത്തിയാക്കി നീര്‍വാര്‍ച്ച മെച്ചപ്പെടുത്തണം. വെളിച്ചം കുറവുള്ള തോട്ടങ്ങളില്‍ റോബസ്റ്റയോ, ഞാലിപ്പൂവനോ ഇടവിളയായി നടാം.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന് തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര് ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment